ഷെഫായി നയന്‍താര,'അന്നപൂരണി' ട്രെയിലര്‍,ഡിസംബര്‍ ഒന്നിന് സിനിമ തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (14:55 IST)
നയന്‍താരയുടെ കരിയറിലെ 75-മത്തെ സിനിമ 'അന്നപൂരണി' ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ ഒന്നിന് സിനിമ തിയറ്ററുകളില്‍ എത്തും.നീലേഷ് കൃഷ്ണയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.കോമഡി ഡ്രാമയാണ് ചിത്രം.ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച നയന്‍താരയുടെ കഥാപാത്രത്തിന് കുട്ടിക്കാലം മുതലേ ഷെഫ് ആകണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ആഗ്രഹിച്ച മേഖലയിലേക്ക് എത്തുകയും അതിനുശേഷം സംഭവിക്കുന്ന പ്രതിസന്ധികളും പിന്നീട് മുന്നോട്ടുള്ള ജീവിതവും ഒക്കെയാണ് സിനിമ പറയുന്നത്.
ജയ്, സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്‌സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജാ റാണിക്ക് ശേഷം ജയ്യും നയന്‍താരയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.


തമന്‍ എസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും പ്രവീണ്‍ ആന്റണി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :