കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 2 നവംബര്‍ 2023 (17:21 IST)
2023 ല്‍ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയ നിര്‍മ്മാണ/വിതരണ കമ്പനിയായി ഗോകുലം മൂവീസ്. അന്യഭാഷ ചിത്രങ്ങളില്‍ വിജയം കണ്ടവയില്‍ കൂടുതലും കേരളത്തില്‍ വിതരണത്തില്‍ എത്തിച്ചത് ഗോകുലം മൂവീസ് ആയിരുന്നു. ജയിലര്‍, ലിയോ, ജവാന്‍, പൊന്നിയിന്‍ സെല്‍വന്‍ 2, തുനിവ് തുടങ്ങിയ സിനിമകളുടെ കേരളത്തിലെ വിതരണ അവകാശം സ്വന്തമാക്കിയ വഴി കോടികളുടെ നേട്ടമാണ് ഇവര്‍ക്കുണ്ടായത്. ഈ സിനിമകളുടെ വിതരണ അവകാശത്തിനായി 40 കോടി രൂപ ചെലവായി. എന്നാല്‍ ഇതില്‍ നിന്നും ഉണ്ടായ ലാഭം എത്രയാണെന്ന് അറിയേണ്ടേ ?
5 സിനിമകള്‍ കൂടി ചേര്‍ന്ന് കേരളത്തില്‍ നിന്ന് 150 കോടിയോളം നേടി. ഇതുവഴി വിതരണക്കാരായ ഗോകുലം മൂവീസിന് ലഭിച്ച ഷെയര്‍ 60 കോടിയോളം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ വിതരണം ചെയ്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് ജയിലര്‍ ആണ്. 58 കോടിയോളം രൂപ കേരളത്തില്‍ നിന്ന് മാത്രം സിനിമ സ്വന്തമാക്കി. 52 കോടി നേടി പ്രദര്‍ശനം തുടരുന്ന ലിയോയാണ് രണ്ടാം സ്ഥാനത്ത്. ജവാന്‍ പതിമൂന്നര കോടി നേടിയപ്പോള്‍ പൊന്നിയിന്‍ സെല്‍വന്‍ 2 20 കോടിയോളം സ്വന്തമാക്കി.തുനിവ് 5 കോടിയോളം ഗ്രോസ് കേരളത്തില്‍ നിന്ന് നേടി. 2023 ഗോകുലം മൂവീസിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വര്‍ഷമായി മാറി.