നീലവെളിച്ചത്തിന്റെ നായകൻ, പിറന്നാൾ ദിനത്തിൽ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 21 ജനുവരി 2023 (09:08 IST)
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്. 21 ജനുവരി 1989 ന് ജനിച്ച നടന് 34 വയസ്സ് പ്രായമുണ്ട്. ജന്മദിനത്തോടനുബന്ധിച്ച് നടൻറെ വരാനിരിക്കുന്ന സിനിമകളിലെ ക്യാരക്ടർ പോസ്റ്ററുകൾ ഓരോന്നായി പുറത്തുവരികയാണ്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ടീം പിറന്നാൾ പോസ്റ്റർ പുറത്തിറക്കി.

കഴിഞ്ഞദിവസം പുറത്തുവന്ന സിനിമയിലെ ആദ്യ ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിൻറെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകൻ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചത്.

ടോവിനോ തോമസ്,ഷൈൻ ടോം ചാക്കോ,റോഷൻ മാത്യൂസ്,റിമ കല്ലിങ്കൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

1964-ൽ പുറത്തിറങ്ങിയ ഭാർഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചത്. ഗുഡ്‌നൈറ്റ് മോഹൻ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിൽ നിന്ന് റൈറ്റ്‌സ് ആഷിക് അബു ഇപ്പോൾ നേടി.

ബിജിപാലും റെക്സ് വിജയനും ചേർന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംങ്ങും നിർവഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :