കെ ആര്‍ അനൂപ്|
Last Modified വെള്ളി, 15 ഡിസംബര്‍ 2023 (15:09 IST)
ടോവിനോ തോമസിന്റെ ഭാര്യാപിതാവും ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനുമായ വിന്‍സന്റ് ജോസഫ് കുന്നംകുടത്ത് അന്തരിച്ചു. 66 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 6: 10 ആയിരുന്നു അന്ത്യം.
സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നാലുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.
രണ്ടു മക്കളാണ് അദ്ദേഹത്തിനുള്ളത്. ഭാര്യ മേരി വിജയം. മക്കള്‍ ലിഡിയ ടൊവിനോ, ജോസ്വിന്‍. മരുമക്കള്‍ ടോവിനോ തോമസ്, റോസ്.