കെ ആര്‍ അനൂപ്|
Last Modified ശനി, 21 ജനുവരി 2023 (10:27 IST)
ടോവിനോ തോമസ് പുതിയ സിനിമ തിരക്കുകളിലേക്ക്.നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'അജയന്റെ രണ്ടാം മോഷണ'ത്തിന്റെ ചിത്രീകരണത്തിലാണ് നടന്‍. ജന്മദിനം അണിയറ പ്രവര്‍ത്തകര്‍ക്കും ഭാര്യക്കും മക്കള്‍ക്കും ഒപ്പം ടോവിനോ ആഘോഷിച്ചു.
ഭാര്യയും കുട്ടികളും ഷൂട്ടിംഗ് സെറ്റില്‍ എത്തിയിരുന്നു. കേക്ക് മുറിച്ചുള്ള ആഘോഷ ചിത്രങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.
നടന്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ കൂടിയായ സിനിമയില്‍ സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് നായികമാര്‍ എത്തുന്നത്.
മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ പേരുകളിലുള്ള മൂന്ന് കഥാപാത്രങ്ങളെ ടോവിനോ തോമസ് ചിത്രത്തില്‍ അവതരിപ്പിക്കും.ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
യു ജി എം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.മാജിക്ക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.