'പ്രശസ്തനാകുമ്പോ ഇടാന്‍ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ';ടോവിനോയ്ക്ക് ആര്‍.ജെ മാത്തുക്കുട്ടിയുടെ പിറന്നാള്‍ ആശംസ

കെ ആര്‍ അനൂപ്| Last Modified ശനി, 21 ജനുവരി 2023 (10:25 IST)
ടോവിനോ തോമസ് പിറന്നാള്‍ ആഘോഷിക്കുകയാണ്. സുഹൃത്തുക്കളും ആരാധകരും രാവിലെ മുതലേ ആശംസകള്‍ നേര്‍ന്നു. അക്കൂട്ടത്തില്‍ രസകരമായ ഒരു ടോവിനോയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ടെലിവിഷന്‍ അവതാരകനും ആര്‍ജെയും സംവിധായകനുമായ ആശംസകള്‍ നേര്‍ന്നത്.

'ഭാവിയില്‍ നീ പ്രശസ്തനാകുമ്പോ ഇടാന്‍ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ ഇനിയും വൈകിയാല്‍ ചിലപ്പോ പിടിച്ചാല്‍ കിട്ടാണ്ടാവും.
കണ്ടതില്‍ വെച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍'- ആര്‍.ജെ മാത്തുക്കുട്ടി കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :