മോഹൻലാൽ‌ സർ കൈപിടിച്ച് കൂടെയിരുത്തി, അനുഭവം തുറന്നുപറഞ്ഞ് ടൊവിനോ

Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (15:25 IST)
പൃഥ്വിരാജ് എന്ന നടൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻ‌ലാൽ തരംഗം സൃഷ്ടിച്ച സിനിമയാണ് ലൂസിഫർ. തിയറ്ററുകളിൽ ലൂസിഫർ ആഘോഷമായി മാറിയിരുന്നു, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങൂന്നുണ്ട്. സിനിമയിൽ ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ടൊവിനോ തോമസിന്റെ ജെദിൻ രാംദാസ് എന്ന കഥാപാത്ര ഏറെ ശ്രദ്ദേയമായിരുന്നു.

മോഹൻലാലിനൊപ്പം കൂടുതൽ ഇടപഴകാൻ ഈ ചിത്രത്തിലൂടെയാണ് ടൊവിനോക്ക് സാധിച്ചത് മോഹൻലാലിനൊപ്പമിരുന്ന് ലൂസിഫർ തീയറ്ററിൽ കണ്ട അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ടൊവിനോ. 'ഞാൻ അടുത്ത സീറ്റിലേക്ക് നടക്കുകയായിരുന്നു. സർ എന്റെ കൈപിടിച്ച് അടുത്തിരുത്തി. എന്റെ കുടുംബവും മോഹൻലാൽ സാറിന്റെ കുടുംബവും അടുത്തടുത്ത സീറ്റുകളിൽ ഇരുന്ന് കണ്ടു'.

സത്യമാണ് എങ്കിലും എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല സിനിമ തുടങ്ങിയപ്പോൾ ഞാൻ വല്ലാത്തൊരു ലോക്കത്തായിരുന്നു. മണിചിത്രത്താഴ് എന്ന സിനിമ കണ്ട് ഞാൻ സ്നേഹിച്ചുതുടങ്ങിയ നടൻ എന്റെ അടുത്തിരുന്ന് ഞാൻകൂടി അഭിനയിച്ച സിനിമ കാണുന്നു. പണത്തിനേക്കാളും പ്രശസ്തിയെക്കാളും ഞാനിഷ്ടപ്പെടുന്നത് അത്തരം നിമിഷങ്ങളെയാണ്. ടൊവിനോ പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :