എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്: ടൊവിനോ തോമസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (11:08 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. പ്രചാരണത്തിന് തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് നടന്‍
ടൊവിനോ തോമസ്.താന്‍ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്വിഇഇപി) അംബാസഡര്‍ താരം പറഞ്ഞു.

'എല്ലാ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍, ഞാന്‍ കേരള തിരെഞ്ഞെടുപ്പ് കമ്മിഷന്റെ SVEEP(Systematic Voters Education and Electoral Participation )അംബാസഡര്‍ ആയതിനാല്‍ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.
ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു.''-ടൊവിനോ പറഞ്ഞു.

ലോക്‌സഭാ സ്ഥാനാര്‍ഥി നടന്റെ ഫോട്ടോ ഡിജിറ്റല്‍ പോസ്റ്റര്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചു അതിന് പിന്നാലെയായിരുന്നു നടന്റെ പ്രതികരണം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :