ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു: വിഎസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

tovino and sunilkumar
tovino and sunilkumar
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 മാര്‍ച്ച് 2024 (18:02 IST)
ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച സംഭവത്തില്‍ തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ദുരുപയോഗം നടന്നെന്ന പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇനി ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുനില്‍ കുമാറിന് നോട്ടീസ് അയക്കുകയായിരുന്നു.

ഫേസ്ബുക്കിലായിരുന്നു ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം വിഎസ് സുനില്‍ കുമാര്‍ പങ്കുവച്ചത്. പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തന്റെ ചിത്രം ഉപയോഗിക്കരുതെന്ന് ടൊവിനോ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇതിനുശേഷം സുനില്‍കുമാര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാന്‍ഡ് അംബാസഡറാണ് ടൊവിനോ എന്ന് അറിഞ്ഞപ്പോള്‍ തന്നെ സാമൂഹ്യമാധ്യങ്ങളില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തുവെന്ന് സുനില്‍ കുമാര്‍ പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :