കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (10:58 IST)
നിത്യ മേനോന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയാണ് '19(1)(a)'. ഇപ്പോഴിതാ ചിത്രത്തിലെ പിന്നാമ്പുറ വിശേഷങ്ങളുമായി നടി എത്തിയിരിക്കുകയാണ്.
സെറ്റില്‍ ഒരു റൂമര്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മീന്‍ കടക്കാരനായി അഭിനയിക്കുന്ന ആള്‍ക്ക് 25 ലക്ഷത്തിന്റെ ലോട്ടറി അടിച്ചു എന്നായിരുന്നു അഭ്യൂഹം. ലോട്ടറി അടിച്ച ഒരാളെ ഇതുവരെ കണ്ടിട്ടില്ലാത്തതിനാല്‍ അയാളെ കാണാനായി നിത്യ മേനോന്‍ തീരുമാനിച്ചു.തനിക്ക് ഏറ്റവും ഇഷ്ടമുള്ള പഴംപൊരി കഴിച്ചു കൊണ്ടാണ് നടിയെ വീഡിയോയില്‍ കാണാനായത്. നേരില്‍കണ്ട് ചോദിച്ചപ്പോഴാണ് നിത്യ മേനോന് കാര്യം മനസ്സിലായത് അങ്ങനെ ഒരു ലോട്ടറി അടിച്ചിട്ടില്ല. വീഡിയോ കാണാം.