അജിത്തിന്റെ തുനിവ്,തമിഴ്നാട്ടില്‍ നിന്നും 108 കോടി, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 28 ജനുവരി 2023 (15:05 IST)
അജിത്തിന്റെ തുനിവ് മൂന്നാം ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

തമിഴ്നാട്ടില്‍ 108 കോടി തുനിവ് നേടി.ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള കളക്ഷന്‍ ഏകദേശം 220 കോടി രൂപയാണ്. യുഎസ്എ, കാനഡ, യുകെ, യുഎഇ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നടന്റെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായി തുനിവ് മാറിക്കഴിഞ്ഞു.

വാരിസ് നിര്‍മ്മാതാക്കള്‍ ഔദ്യോഗിക കണക്കുകള്‍ പുറത്ത് വിട്ടെങ്കിലും, 'തുനിവ്' നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ എത്രയാണെന്ന് അറിയിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :