അനുബന്ധ വാര്‍ത്തകള്‍
- അവസരം കിട്ടിയപ്പോൾ തട്ടിക്കൊണ്ട് പോയി, സ്നേഹം മൂത്ത് ക്ഷേത്രം വരെ പണിത് ആരാധകർ: നമിതയെ തമിഴകം സ്നേഹിച്ചതിങ്ങനെ
- പാലാക്കട്ടെ കള്ളപ്പണ വിവാദം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ
- Kamal Haasan @ 70: ഉലകനായകന് ഇന്ന് 70-ാം പിറന്നാള്‍
- മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം
- മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനയെ ഉപയോഗിക്കാം; കര്‍ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
Thug life Teaser: ദുൽഖറിന് തീരാനഷ്ടം, തീ പാറിച്ച് കമൽഹാസൻ - സിലമ്പരസൻ കോമ്പോ, തഗ് ലൈഫ് ടീസർ പുറത്ത്
STR- kamalhaasan
കമല്‍ഹാസന്റെയും ചിമ്പുവിന്റെയും കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ സിനിമയിലുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതാണ് സിനിമയുടെ ടീസര്‍. ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമയാണ് സിനിമയെന്നാണ് ലഭ്യമാവുന്ന സൂചന.ചിമ്പുവിന്റെയും കമല്‍ ഹാസന്റെയും മാത്രം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്ക് പുറമെ അശോക് സെല്‍വന്‍, ഐശ്വര്യ ലക്ഷ്മി,ജോജു ജോര്‍ജ്,അഭിരാമി, നാസര്‍ തുടങ്ങി ശക്തമായ താരനിര തന്നെ സിനിമയിലുണ്ട്. നേരത്തെ സിലമ്പരസന്‍, അശോക് സെല്‍വന്‍ എന്നിവരുടെ റോളുകളിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി എന്നിവരെയായിരുന്നു മണിരത്‌നം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് നീണ്ടതോടെയാണ് ഇവര്‍ക്ക് അവസരം നഷ്ടമായത്.
37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്നത്. എ ആര്‍ റഹ്മാനാണ് സിനിമയുടെ സംഗീതം. അടുത്ത വര്‍ഷം ജൂണ്‍ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുക.മദ്രാസ് ടാക്കീസും രാജ് കമല്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.