ഒടുവില്‍ 'തോല്‍വി എഫ്‌സി' ഒ.ടി.ടി റിലീസായി,ആമസോണ്‍ പ്രൈം വീഡിയോയില്‍ സിനിമ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ജനുവരി 2024 (09:13 IST)
കഴിഞ്ഞവര്‍ഷം നവംബര്‍ 3ന് റിലീസായ മലയാള ചിത്രമാണ് 'തോല്‍വി എഫ്‌സി'.ഷറഫുദ്ദീനും ജോണി ആന്റണിയും അല്‍ത്താഫ്
സലീമും പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടു മാസങ്ങള്‍ക്കിപ്പുറം ഒ.ടി.ടി റിലീസായി.കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍.
ഇനി തോല്‍വി എഫ് സി മിനി സ്‌ക്രീനില്‍ കാണാം. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത് ജോര്‍ജ് കോരയാണ്. ഇദ്ദേഹം സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ആളുകള്‍ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ശ്യാം പ്രകാശ് എംഎസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു വര്‍മ്മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.നേഷന്‍ വൈഡ്‌സ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :