കെ ആര്‍ അനൂപ്|
Last Modified വെള്ളി, 22 മാര്‍ച്ച് 2024 (11:14 IST)
മമ്മൂട്ടി വിജയ ട്രാക്കില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരാണ് മലയാള സിനിമ പ്രേമികള്‍. നടന്റെ ഒരു സിനിമ തീയറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു ഉറപ്പുണ്ട്, നിരാശപ്പെടുത്തില്ല. ആ പ്രതീക്ഷ വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയും നിലനിര്‍ത്തും.മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ ചിത്രം പ്രഖ്യാപനം കൊണ്ട് തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം മെയ് 9ന് ടര്‍ബോ റിലീസ് ചെയ്യും. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. മമ്മൂട്ടി കമ്പനിയുടെ പാനലില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മധുര രാജ എന്ന ഹിറ്റ് ചിത്രത്തിനുശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.ടര്‍ബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ആക്ഷന്‍ ഒപ്പം കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും ചിത്രം. 70 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം നല്‍കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹകന്‍.