Mohanlal and VA Shrikumar: ശ്രീകുമാറിനൊപ്പം കളിച്ചും ചിരിച്ചും മോഹന്‍ലാല്‍; ഇരുവരും ഒന്നിച്ചത് ബിസ്‌കറ്റ് കമ്പനിയുടെ പരസ്യത്തിനു വേണ്ടി

'Craze' എന്ന ബിസ്‌കറ്റ് കമ്പനിക്കു വേണ്ടിയുള്ള പരസ്യമാണ് ശ്രീകുമാര്‍ സംവിധാനം ചെയ്യുന്നത്

Mohanlal, VA Shrikumar, Craze Ad, Odiyan Film, Mohanlal and Sreekumar, Cinema News, Webdunia Malayalam
രേണുക വേണു| Last Modified ബുധന്‍, 17 ജനുവരി 2024 (16:56 IST)
and Mohanlal

and VA Shrikumar: മോഹന്‍ലാലിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ഒടിയന്‍ സംവിധായകന്‍ വി.എ.ശ്രീകുമാര്‍. ഇരുവരും ഒന്നിക്കുന്ന പരസ്യ ചിത്രീകരണത്തിനിടെയുള്ള സൗഹൃദ നിമിഷങ്ങളാണ് ശ്രീകുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ചിരിച്ചും രസിച്ചും ശ്രീകുമാറിനൊപ്പം സമയം പങ്കിടുന്ന ലാലിനെ വീഡിയോയില്‍ കാണാം.

'Craze' എന്ന ബിസ്‌കറ്റ് കമ്പനിക്കു വേണ്ടിയുള്ള പരസ്യമാണ് ശ്രീകുമാര്‍ സംവിധാനം ചെയ്യുന്നത്. 'Chase Your Craze' എന്നാണ് ഈ ബിസ്‌കറ്റിന്റെ ടാഗ് ലൈന്‍. മോഹന്‍ലാലിനെ വെച്ചുള്ള ബിസ്‌കറ്റിന്റെ പരസ്യ പോസ്റ്ററുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.




ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്നത് സിനിമയ്ക്കു വേണ്ടിയാണോ എന്ന സംശയം പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. ഒടിയന്‍ രണ്ടാം ഭാഗത്തിനാണ് ഇരുവരും ഒന്നിക്കുന്നതെന്ന് പോലും ഗോസിപ്പുകള്‍ പ്രചരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :