സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ജനുവരി 2021 (16:26 IST)
സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ. സിനിമ മേഖലയ്ക്ക്ക് സംഗ്രമായ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് തീരുമാനമാകാതെ തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കിയത്. കൊച്ചിയിൽ നിർമ്മാതാക്കളും വിതരണക്കാരും ഉടമകളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

വിനോദ നികുതി ഒഴിവാക്കണം, വൈദ്യുത ചാർജിൽ ഇളവുകൾ അനുവദിക്കണം. കൂടാതെ സമഗ്രപാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ഉടൻ തീരുമാനം വേണമെന്നുമാണ് ആവശ്യം. അമ്പത് ശതമാനം ആളുകളെ വെച്ച് തിയേറ്ററുകൾ തുറക്കാനാകില്ലെന്നും ഫിലിം ചേംബർ ഭാരവാഹികൾ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :