ഫഹദും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും , അമൽ നീരദ് സിനിമയുടെ പേര് ബോഗയ്ൻവില്ല, ഫസ്റ്റ് ലുക്ക് പുറത്ത്

Bogainvilla
അഭിറാം മനോഹർ| Last Modified ഞായര്‍, 9 ജൂണ്‍ 2024 (13:08 IST)
Bogainvilla
ഭീഷ്മപര്‍വത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം അമല്‍ നീരദ് ഒരുക്കുന്ന പുതിയ സിനിമയായ ബോഗയ്ന്‍ വില്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അമല്‍ നീരദ് തന്നെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇന്നലെ സിനിമയിലെ പ്രധാനതാരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അമല്‍ നീരദ് പുറത്തുവിട്ടിരുന്നു. ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍,ഷറഫുദ്ദീന്‍,ജ്യോതിര്‍മയി,ശ്രിന്റ,വീണ നന്ദകുമാര്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിര്‍മയി സിനിമയില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ലാജോ ജോസിന്റെ ഒരു കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്നാണ് സൂചന. ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സുഷിന്‍ ശ്യാമാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :