ബോക്സോഫീസിൽ ഇന്ത്യൻ 2വിന് സമ്മിശ്ര പ്രതികരണം, എന്തിരന് ശേഷം ശങ്കറിന് എവിടെയാണ് പിഴച്ചത്?

Shankar, Indian 2
Shankar, Indian 2
അഭിറാം മനോഹർ| Last Modified വെള്ളി, 12 ജൂലൈ 2024 (18:05 IST)
തമിഴ് സിനിമാപ്രേക്ഷകര്‍ക്ക് 90കള്‍ മുതല്‍ തങ്ങളുടെ പ്രശാന്ത് നീലും രാജമൗലിയുമെല്ലാം ശങ്കര്‍ ഷണ്‍മുഖം എന്ന ഒരൊറ്റ പേര് മാത്രമായിരുന്നു. തമിഴ് സിനിമയ്ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമയ്ക്ക് തന്നെ ബ്രഹ്മാണ്ഡ സിനിമകള്‍ എന്നാല്‍ എന്താണെന്ന് കാണിച്ചുതന്നത് ശങ്കര്‍ എന്ന ടെക്‌നീഷ്യന്‍ തന്നെയായിരുന്നു. ആദ്യ സിനിമയായ ജെന്റില്‍ മാന്റെ തകര്‍പ്പന്‍ വിജയത്തോട് കൂടി തന്നെ തമിഴകത്തെ ഏറ്റവും വിലപ്പെട്ട സംവിധായകനായി മാറിയ ശങ്കര്‍ ഏതാണ്ട് 2 പതിറ്റാണ്ടോളം ആ സിംഹാസനത്തില്‍ തന്നെയായിരുന്നു.

1993ലായിരുന്നു ജെന്റില്‍മാന്‍ എന്ന സിനിമയിലൂടെ ശങ്കര്‍ സ്വതന്ത്ര്യ സംവിധായകനായത്. 1994ല്‍ കാതലന്‍, 1996ല്‍ ഇന്ത്യന്‍ എന്നീ സിനിമകളിലൂടെ ഇന്ത്യയാകെ ചര്‍ച്ചയാകാന്‍ ശങ്കറിനായി. 1998ല്‍ ജീന്‍സ്, 1999ല്‍ അര്‍ജുന്‍ നായകനായ മുതല്‍വന്‍ എന്നീ സിനിമകളിലൂടെ ഹിറ്റ് സംവിധായകന്‍, ബ്രഹ്മാണ്ഡ സംവിധായകന്‍ എന്നീ ലേബലുകളിലേക്ക് ശങ്കര്‍ മാറി. 2003ല്‍ സംവിധാനം ചെയ്ത ബോയ്‌സ് എന്ന സിനിമ പരാജയമായി മാറിയെങ്കിലും ഈ സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 2007ല്‍ വിക്രമിനെ നായകനാക്കി ഇറക്കിയ അന്യന്‍ എന്ന സിനിമ ദക്ഷിണേന്ത്യയാകെ തരംഗമായി മാറി. ഇതിന് പിന്നാലെ രജനീകാന്തിനെ നായകനാക്കി ഒരുക്കിയ ശിവാജിയും വലിയ വിജയമായി.
2010ല്‍ രജനീകാന്തിനെ നായകനാക്കിയ എന്തിരന്‍ അന്ന് വരെയുണ്ടായിരുന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്തെറിഞ്ഞ സിനിമയായിരുന്നു. എന്നാല്‍ ഈ സിനിമയുടെ വിജയത്തിന് ശേഷം സംവിധായകനെന്ന നിലയില്‍ ശങ്കറിന്റെ ഗ്രാഫ് താഴുന്നതിനാണ് ലോകം സാക്ഷിയായത്.
Shankar, Director
Shankar, Director

2012ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം നന്‍പന്‍ വിജയമായെങ്കിലും ഇത് ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയുടെ റീമേയ്ക്കായിരുന്നു. 2015ല്‍ വമ്പന്‍ ഹൈപ്പിലെത്തിയ ഐയ്ക്ക് സമ്മിശ്രമായ പ്രതികരണമാണ് ലഭിച്ചത്. ബോക്‌സോഫീസില്‍ വിജയമായെങ്കിലും 2018ല്‍ പുറത്തുവന്ന എന്തിരന്‍ 2 കെട്ടുറപ്പില്ലാത്ത തിരക്കഥയുടെയും മറ്റും പേരില്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. 2010 വരെ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പേരായിരുന്ന ശങ്കറിന്റെ വീഴ്ച്ചയ്ക്ക് പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാം.
Shankar, Sujatha
Shankar, Sujatha


1993ല്‍ തന്റെ ആദ്യ സിനിമയായ ജെന്റില്‍ മാന്‍ മുതല്‍ എന്തിരന്‍ വരെ ശങ്കര്‍ സിനിമകളുടെ നട്ടെല്ലായി നിന്നത് എഴുത്തുകാരനായ രംഗരാജന്‍ എന്ന സുജാതയുടെ കെട്ടുറപ്പുള്ള തിരക്കഥയും സംഭാഷണങ്ങളുമായിരുന്നു. 2008ല്‍ സുജാത അന്തരിച്ചിരുന്നെങ്കിലും എന്തിരന്‍ സിനിമയ്ക്ക് പിന്നില്‍ സുജാതയും ഭാഗമായിരുന്നു. സുജാതയുടെ ചെറുകഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു എന്തിരന്‍ ഉണ്ടായത് തന്നെ. 2008ല്‍ സുജാത മരണപ്പെട്ടതോടെ ശങ്കര്‍ സിനിമകളുടെ തിരക്കഥയുടെയും സംഭാഷണങ്ങളുടെയും കരുത്ത് തന്നെ നഷ്ടമായി. ഇത് വ്യക്തമാക്കുന്നതാണ് തുടര്‍ന്ന് വന്ന ശങ്കര്‍ സിനിമകള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍.


അധികകാലവും വിജിലാന്റെ എന്ന തീമില്‍ മാത്രം സിനിമകള്‍ ചെയ്തിട്ടും ശങ്കര്‍ സിനിമകള്‍ക്ക് വിജയമാവാന്‍ സാധിച്ചത് വൈകാരികമായും പ്രേക്ഷകനോട് കണക്ട് ചെയ്യാന്‍ ഈ സിനിമകള്‍ക്ക് സാധിച്ചു എന്നതിനാലാണ്. അന്യനിലും എന്തിരനിലുമെല്ലാം ഈ എലമെന്റ് വ്യക്തമായിരുന്നു. ഈ കെട്ടുറപ്പാണ് സുജാതയുടെ മരണത്തോടെ ശങ്കര്‍ സിനിമകള്‍ക്ക് നഷ്ടമായത്. വിജയമായിരുന്നെങ്കിലും എന്തിരന്‍ 2വിന്റെ എഴുത്ത് വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെട്ടത്. സമാനമായ പ്രതികരണമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടുള്ള ഇന്ത്യന്‍ 2 സിനിമയ്ക്കും ലഭിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം
കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതു പരിപാടിയാണ് പ്രധാനമന്ത്രി വിവാദ പരാമര്‍ശം ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.