ഇനി ഇളയ മകനൊപ്പം, ധ്യാനിന്റെ തിരക്കഥയില്‍ അഭിനയിക്കാന്‍ ശ്രീനിവാസന്‍,'ആപ്പ് കൈസേ ഹോ' വരുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 31 ഡിസം‌ബര്‍ 2022 (12:20 IST)
ശ്രീനിവാസന്‍ അഭിനയ ലോകത്ത് സജീവമാകുന്നു. മകന്‍ വിനീതനൊപ്പം കുറുക്കന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു തിരിച്ചുവരവ് നടത്തിയത്. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഇളയ മകന്‍ ധ്യാനിനൊപ്പം 'ആപ്പ് കൈസേ ഹോ' എന്നാ ചിത്രത്തിന്റെ തിരക്കിലാണ് നടന്‍. തിരക്കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ തന്നെയാണ്.

വിനയ് ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.അജു വര്‍ഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്,ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്,തന്‍വി റാം, വിജിത തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹണം:അഖില്‍ ജോര്‍ജ്. എഡിറ്റിംഗ്:വിനയ് എം ജെ.വിന്‍സന്റ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :