അതുകൊണ്ട് വിവാഹം നടന്നില്ല,ഈ ജീവിതത്തില്‍ ഹാപ്പിയാണ്, ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 ജനുവരി 2024 (12:13 IST)
നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് മുന്നില്‍ എപ്പോഴും എത്തുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് വിവാഹം ചെയ്യാത്തത് എന്നാണ് ആ സ്ഥിരം ചോദ്യം. 54 വയസ്സ് പ്രായത്തിനിടെ പലതവണ ലക്ഷ്മി ആ ചോദ്യത്തെ നേരിട്ടിട്ടുണ്ട്. ഇതിനെല്ലാം മറുപടിയുണ്ട് നടിയുടെ പക്കല്‍. പറ്റിയ ആള്‍ വന്നില്ല എന്നായിരുന്ന താരം പറഞ്ഞത്.ALSO READ:
Curd: ദഹനം മെച്ചപ്പെടുത്തും, തൈരിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

ഇന്ന പ്രായത്തില്‍ വിവാഹിതയാകണം കുട്ടികളാകണം എന്നൊന്നും താന്‍ പ്ലാന്‍ ചെയ്തിരുന്നില്ലെന്നും സംഭവിക്കുമ്പോള്‍ സംഭവിക്കും എന്നായിരുന്നു വിശ്വസമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ഒരാളെ കാണുമ്പോള്‍ ഇനി ജീവിതത്തില്‍ ഇയാള്‍ വേണമെന്ന് ഒരു ഫീല്‍ ആരോടും തോന്നിയിട്ടില്ല അതുകൊണ്ട് നടന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഈ ജീവിതത്തില്‍ ഹാപ്പി ആണെന്നും സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ എന്തെങ്കിലും നേടണമെന്ന ആഗ്രഹത്തിന് പുറത്തായിരുന്നു താനെന്നും നടി പറയുന്നു. അതിനിടയില്‍ പറ്റിയ ആള്‍ വന്നാല്‍ വിവാഹം ചെയ്യാമെന്ന് കരുതിയിരുന്നുവെന്നും തന്റെ ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചത് അല്ലെന്നും വിവാഹവും അങ്ങനെ തന്നെയാണെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.ALSO READ:
'തിരുവനന്തപുരത്ത് വരോ, ചെയ്തു തരോ?'; ഫോണ്‍ വിളിച്ചു അശ്ലീലം, വീഡിയോ പുറത്തുവിട്ട് ആര്യ












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :