1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Happy Birthday K.J.Yesudas

Happy Birthday K.J.Yesudas: ഗാനഗന്ധര്‍വന്‍ യേശുദാസ് 84ന്റെ നിറവില്‍

ആറ് പതിറ്റാണ്ടിലേറെയായി യേശുദാസ് സംഗീത പ്രേമികളുടെ ജീവിതത്തിന്റെ ഭാഗമാണ്

Happy Birthday K.J.Yesudas
Yesudas Birthday, age: ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ജന്മദിനമാണ് ഇന്ന്. 1940 ജനുവരി 10 നാണ് യേശുദാസിന്റെ ജനനം. തന്റെ 84-ാം ജന്മദിനമാണ് ഗാനഗന്ധര്‍വന്‍ ഇന്ന് ആഘോഷിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലായി അരലക്ഷത്തിലേറെ പാട്ടുകള്‍ യേശുദാസ് പാടിയിട്ടുണ്ട്. ഒറ്റ ദിവസം വിവിധ ഭാഷകളിലായി 11 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് യേശുദാസ്. 
 
ആറ് പതിറ്റാണ്ടിലേറെയായി യേശുദാസ് സംഗീത പ്രേമികളുടെ ജീവിതത്തിന്റെ ഭാഗമാണ്. യേശുദാസിന്റെ ഒരു പാട്ട് പോലും കേള്‍ക്കാതെ മലയാളിയുടെ ഒരു ദിവസം പൂര്‍ത്തിയാകില്ല. 80 വയസ്സിനിടെ എണ്‍പതിനായിരത്തോളം ഗാനങ്ങള്‍ യേശുദാസ് പാടിയിട്ടുണ്ട്. 1940 ജനുവരി 10 നാണ് യേശുദാസിന്റെ ജനനം. 
 
അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84-ാം ജന്മദിനാഘോഷം. യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തില്‍ എറണാകുളത്ത് നടക്കുന്ന ആഘോഷ പരിപാടിയില്‍ യേശുദാസ് ഓണ്‍ലൈനായി പങ്കെടുത്തേക്കും. 
 
അടുത്ത ലേഖനം
അന്ന് രശ്മികയുടെ രക്ഷകനായത് വിജയ് ദേവരകൊണ്ട, ഓര്‍മ്മയുണ്ടോ ആ സംഭവം? നടിയുടെ വിവാഹനിശ്ചയത്തിനുശേഷം നടന്നത് ഇപ്പോഴും അജ്ഞാതം