ബിജു മേനോനും വിനീത് ശ്രീനിവാസനും വേറിട്ട വേഷങ്ങളില്‍,തങ്കം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ജനുവരി 2023 (18:02 IST)
ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് തങ്കം. റിപ്പബ്ലിക് ദിനമായ നാളെ ചിത്രം പ്രദര്‍ശനത്തിന് എത്തും.
നവാഗതനായ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം തമിഴ്, മറാഠി, ഹിന്ദി താരങ്ങളും വേഷമിടുന്നു.

വേറിട്ട പ്രകടനത്തിലൂടെ വിനീതും ബിജുമേനോനും പ്രേക്ഷകരെ കയ്യിലെടുക്കും എന്ന് ഉറപ്പാണ്. ജനുവരി 26നാണ് റിലീസ്.

വര്‍ക്കിംഗ് ക്ലാസ് ഹീറോസ്, ഭാവന സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗൗതം ശങ്കര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം ബിജിബാല്‍, കലാസംവിധാനം ?ഗോകുല്‍ ദാസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :