അനുബന്ധ വാര്‍ത്തകള്‍
- 'ജനഹൃദയങ്ങളെ തൊട്ട ആ പ്രിയഗാനം';'താമസമെന്തേ വരുവാന്‍' വീണ്ടുമെത്തുന്നു...
- പി ഭാസ്കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജിന്റെ സംഗീതം, പാടിയത് കെ എസ് ചിത്ര,'നീലവെളിച്ചം'ആദ്യ ഗാനം
- 'നീലവെളിച്ചം'ആദ്യ ഗാനം, വീഡിയോ സോങ് നാളെ എത്തും
- 4 കോടി ബജറ്റില്‍ നിര്‍മ്മിച്ച 'മായാനദി' വിജയമായോ ? ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍
- മായാനദിക്ക് 5 വയസ്സ്, ഇന്നും ഒഴുകുന്നു പ്രേക്ഷകരുടെ ഹൃദയങ്ങളിലൂടെ...
'താമസമെന്തേ വരുവാന്‍'വീണ്ടുമെത്തുന്നു...,എം. എസ്. ബാബുരാജിന്റെ 94-ാം ജന്മദിനത്തില്‍,ആഷിഖ് അബുവിന്റെ 'നീലവെളിച്ചം' ഒരുങ്ങുന്നു
ജനഹൃദയങ്ങളെ തൊട്ട് ആ പ്രിയ ഗാനം 'താമസമെന്തേ വരുവാന്‍'വീണ്ടും എത്തുന്നു.അനശ്വര സംഗീതജ്ഞന്‍ ശ്രീ എം. എസ്. ബാബുരാജിന്റെ 94-ാം ജന്മദിനമായ നാളെ വീഡിയോ ഗാനം പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ഒരുങ്ങുകയാണ്
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചത്. ടോവിനോ തോമസ്,ഷൈന്‍ ടോം ചാക്കോ,റോഷന്‍ മാത്യൂസ്,റിമ കല്ലിങ്കല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്‌നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്‌സ് ആഷിക് അബു ഇപ്പോള്‍ നേടി.
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.