'വാരിസ്' ആദ്യ ഗാനം! എത്തുന്നത് ഈ ദിവസം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (12:04 IST)
ദക്ഷിണേന്ത്യയിലെ ജനപ്രിയ സംഗീതസംവിധായകനാണ് തമന്‍.തമിഴ്, തെലുങ്ക് സിനിമകളുടെ തിരക്കിലാണ് അദ്ദേഹം.ഈ ദീപാവലിക്ക് ശിവകാര്‍ത്തികേയനൊപ്പം 'പ്രിന്‍സ്', 2023 പൊങ്കലിന് വിജയ്ക്കൊപ്പമുള്ള 'വാരിസ്' എന്നീ രണ്ട് ബാക്ക്-ടു-ബാക്ക് ഫെസ്റ്റിവല്‍ റിലീസുകളാണ് സംഗീത സംവിധായകന് മുന്നിലുള്ളത്.

ഈ ദീപാവലിക്ക് 'വാരിസ്' ആദ്യ സിംഗിള്‍ റിലീസ് ചെയ്യുമെന്ന് തമന്‍ അറിയിച്ചു.ഛായാഗ്രാഹകന്‍ മനോജ് പരമഹംസ ആണ് ഗാനരംഗം പകര്‍ത്തുന്നത്. കഴിഞ്ഞദിവസം ഹൈദരാബാദില്‍ നടന്ന 'പ്രിന്‍സ്' പ്രീ-റിലീസ് ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തമന്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :