ജ്യോതികയെ പ്രണയിക്കാന്‍ മമ്മൂട്ടി; ജിയോ ബേബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

രേണുക വേണു| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (21:19 IST)

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാതല്‍. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിയോ ബേബിയാണ് കാതല്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.



മമ്മൂട്ടിയേയും ജ്യോതികയേയും പോസ്റ്ററില്‍ കാണാം. The Core എന്നാണ് സബ് ക്യാപ്ഷനായി പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരുടേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :