ടോവിനോയുടെ മുഖത്തിന് കിട്ടിയ അടി,അടി കൊണ്ടോന്റെ ചിരി കണ്ടോളീചെന്ന് നടന്‍, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 ജൂലൈ 2022 (14:23 IST)
ടോവിനോയുടെ പുതിയ ചിത്രമായ തല്ലുമാല ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പലതരം തല്ലുകളെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന ട്രെയ്‌ലറില്‍ വ്യത്യസ്തതരം തല്ലുകള്‍ വാങ്ങുന്ന മണവാളന്‍ വസീം എന്ന നായക കഥാപാത്രത്തെയാണ് കാണാനായത്.
അതിലൊരു തല്ലിന്റെ യഥാര്‍ത്ഥ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടോവിനോ തോമസ്. ഒരാള്‍ നടന്റെ മുഖത്തേക്ക് അടിക്കുകയും അതിനുശേഷം വേദന പ്രകടിപ്പിക്കുന്ന ടോവിനോയെയും വീഡിയോയില്‍ കാണാം.അടി കൊണ്ടോന്റെ ചിരി കണ്ടോളീ താഴെ നടന്‍ കുറിച്ചത്.