'ദളപതി 67' ല്‍ ഫഹദ് ഫാസില്‍? നടന് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 ജനുവരി 2023 (13:07 IST)
'മാസ്റ്റര്‍' സംവിധായകന്‍ ലോകേഷ് കനകരാജുമായി വിജയ് വീണ്ടും ഒന്നിക്കുന്നു.'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഫഹദ് ഉണ്ടാകുമോ എന്ന ചോദ്യം ഉയരുന്നു. ഇതിന് മറുപടി നടന്‍ തന്നെ നല്‍കി.

'ദളപതി 67' ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിന് കീഴിലായിരിക്കുമെന്നും അതിനാല്‍ താന്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നും ഫഹദ് ഫാസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.


'ദളപതി 67' ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണെന്നും വിജയ് 50 വയസ്സുള്ള ഗ്യാങ്സ്റ്ററായി എത്തുമെന്നും പറയപ്പെടുന്നു. സഞ്ജയ് ദത്ത്, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, തൃഷ, അര്‍ജുന്‍ സര്‍ജ, നിവിന്‍ പോളി, ജനനി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് അവസാനം സംവിധാനം ചെയ്ത 'വിക്രം' എന്ന ചിത്രത്തില്‍ ഫഹദ് ഫാസി ഒരു രഹസ്യ ഏജന്റായി അഭിനയിച്ചിരുന്നു, ഈ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്ററായി മാറി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :