1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. thalaivar 171: Mohan, Vijay Sethupathi, and Shah Rukh Khan to join the cast

ഷാരൂഖ് ഖാന്‍,വിജയ് സേതുപതി... രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് ചിത്രത്തില്‍ വന്‍ താരനിര ! തലൈവര്‍ 171 പുതിയ വിവരങ്ങള്‍

Thalaivar 171
രജനികാന്തും സംവിധായകന്‍ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തലൈവര്‍ 171.ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലെത്തി. 'തലൈവര്‍ 171' ടൈറ്റില്‍ ഏപ്രില്‍ 22 ന് പുറത്ത് വരും.
 
മോഹന്‍, വിജയ് സേതുപതി, ഷാരൂഖ് ഖാന്‍ എന്നിവര്‍ 'തലൈവര്‍ 171'ലെ അഭിനേതാക്കളുടെ ഭാഗമാകും. 'ഗോട്ടില്‍' വിജയുടെ പ്രതിനായകനായി അഭിനയിക്കുന്ന മോഹന്‍ 'തലൈവര്‍ 171' ല്‍ രജനികാന്തിന്റെയും വില്ലന്‍ ആകും.
 
വിജയ് സേതുപതി നേരത്തെ രജനികാന്തിനൊപ്പം 'പേട്ട'യില്‍ സ്‌ക്രീന്‍ സ്പേസ് പങ്കിട്ടു, കൂടാതെ 'മാസ്റ്റര്‍', 'വിക്രം' തുടങ്ങിയ ലോകേഷ് കനകരാജിന്റെ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് ചിത്രങ്ങളിലും നെഗറ്റീവ് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്, എന്നാല്‍ 'തലൈവര്‍ 171' ല്‍ അദ്ദേഹം മാറ്റി പിടിക്കും.
 
 ഷാരൂഖ് ഖാന്‍ ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടും. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
അടുത്ത ലേഖനം
ഇപ്പോഴും കോടികള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്, 46 ദിവസങ്ങള്‍ പിന്നിട്ട് ചിദംബരത്തിന്റെ സര്‍വൈവല്‍ ത്രില്ലര്‍