ഒരു ട്വീറ്റ് നിങ്ങളെ ഇളക്കിമറിച്ചെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയാൽ പ്രശ്‌നം നിങ്ങളുടേതാണ്: തപ്‌സി

അഭിറാം മനോഹർ| Last Updated: വ്യാഴം, 4 ഫെബ്രുവരി 2021 (15:56 IST)
പോപ്പ് ഗായിക റിഹാനയുടെ ഒരൊറ്റ ട്വീറ്റിലൂടെ രാജ്യത്തെ കാർഷിക പ്രക്ഷോഭം അന്താരാഷ്ട്ര മീഡിയകളിൽ വലിയ വാർത്താവിഷയം ആയിരിക്കുകയാണ്. ഒരൊറ്റ ട്വീറ്റിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ തന്നെ നേരിട്ട് ട്വിറ്ററിൽ ഇന്ത്യ എഗെയിൻസ്റ്റ് പ്രൊപ്പഗണ്ട എന്ന ഹാഷ്ടാഗും സൃഷ്ടിച്ചു. ടെൻഡുൽക്കർ ഉൾപ്പടെ പ്രമുഖരാണ് ഈ ഹാഷ്ടാഗിന് കീഴിൽ അണിനിരന്നത്. ഇപ്പോഴിതാ ഈ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഹോളിവുഡ് താരം തപ്‌സി പന്നു.

ഒരു ട്വീറ്റ്‌ നിങ്ങളുടെ ഐക്യത്തെ
ഇളക്കിമറിച്ചെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കേണ്ടത് നിങ്ങളാണ്. മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗണ്ട ടീച്ചറാകരുത്. റിഹാനയുടെ ട്വീറ്റിനെതിരെ അണി നിരന്ന രാജ്യത്തെ പ്രമുഖരെ വിമർശിച്ചുകൊണ്ട് നടി ട്വീറ്റ് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :