നടന്‍ ടി എസ് രാജു അന്തരിച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ജൂണ്‍ 2023 (11:01 IST)
പ്രശസ്ത ചലച്ചിത്ര നടനും സീരിയല്‍ താരവുമായ
ടി എസ് രാജു അന്തരിച്ചുവെന്ന
വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു.
നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍ ആണ്
പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ് എന്ന് അറിയിച്ചത്.

വാര്‍ത്ത പ്രത്യക്ഷപ്പെട്ട ഉടന്‍ കിഷോര്‍ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും എന്നാണ് ദിനേശ് പറഞ്ഞു.ദേവീമാഹാത്മ്യം എന്ന സീരിയലിലെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :