രാജ്യത്ത് ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞു; കൂടുതല്‍ ഗുണഭോക്താക്കള്‍ സ്ത്രീകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 ഓഗസ്റ്റ് 2023 (19:24 IST)
രാജ്യത്ത് ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞു. കൂടുതല്‍ ഗുണഭോക്താക്കള്‍ സ്ത്രീകളാണ്. 56 ശതമാനം അക്കൗണ്ടുകളും സ്ത്രീകളുടേതാണെന്നാണ് കണക്ക്. 67 ശതമാനം അക്കൗണ്ടുകള്‍ ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലാണ്. രണ്ട് ലക്ഷം കോടി രൂപയിലേറെയാണ് ഈ അക്കൗണ്ടുകളിലെ നിക്ഷേപം.

ഈ അക്കൗണ്ടുകളില്‍ 34 കോടി റുപേ കാര്‍ഡുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് നാലായിരത്തിലധികം രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :