1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Swasika in glamour look

മാലിദ്വീപിലെ പെണ്‍കുട്ടി; ഗ്ലാമറസായി സ്വാസിക

2009 ല്‍ വൈഗ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചാണ് സ്വാസിക സിനിമാ ലോകത്തേക്ക് എത്തിയത്

Swasika
Swasika

ഗ്ലാമറസ് ചിത്രം പങ്കുവെച്ച് നടി സ്വാസിക. പച്ചയും വെള്ളയും നിറത്തിലുള്ള സ്ട്രിപ്പ്ഡ് കോര്‍ഡ് സെറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഭര്‍ത്താവ് പ്രേം ജേക്കബിനൊപ്പം മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. പ്രേമിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയും സ്വാസിക പങ്കുവെച്ചിട്ടുണ്ട്. 
ടെലിവിഷന്‍ താരവും മോഡലുമാണ് പ്രേം. ഏറെ നാളായുള്ള സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ജനുവരി 26 നു തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം.