രേണുക വേണു|
Last Modified വെള്ളി, 3 മാര്‍ച്ച് 2023 (12:09 IST)
നടിയും മോഡലുമായ സുസ്മിത സെന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. താരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കി. രക്തക്കുഴലിലെ തടസം നീക്കി സ്റ്റെന്റ് സ്ഥാപിച്ചതായി 47 വയസ്സുകാരിയായ നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്ന് താരം അറിയിച്ചു. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന സുസ്മിതയ്ക്ക് ഹൃദയാഘാതം വന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.