ഇത് അഭിമാനം നിമിഷം,ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് സൂര്യയും കാജോളും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ജൂണ്‍ 2022 (12:53 IST)

ഇന്ത്യന്‍ സിനിമയ്ക്ക് ഇത് അഭിമാനം നിമിഷം. ഇന്ത്യന്‍ താരങ്ങളായ സൂര്യക്കും കാജോളിനും ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചു.

അക്കാഡമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ ഇരുവര്‍ക്കും അംഗമാകാം. ഇങ്ങനെ ക്ഷണിക്കപ്പെടുന്ന അംഗങ്ങള്‍ക്ക് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് വോട്ട് ചെയ്യാനും ആകും.

കഴിഞ്ഞ ദിവസമായിരുന്നു പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി പുറത്തുവിട്ടത്. സൂര്യയെയും കാജോളിനെയും കൂടാതെ ഇന്ത്യയില്‍നിന്ന് സംവിധായികയായ റീമ കഗ്ടി,സുഷ്മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ക്കും കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചു.

അമിതാഭ് ബച്ചന്‍, എ ആര്‍ റഹ്‌മാന്‍, വിദ്യാ ബാലന്‍, അലി ഫസല്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ തുടങ്ങിയവര്‍ നേരത്തെ തന്നെ ഓസ്‌കാര്‍ കമ്മിറ്റിയില്‍ അംഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :