കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 15 നവംബര്‍ 2021 (11:46 IST)
'ജയ് ഭീം' റിലീസായി ദിവസങ്ങള്‍ പിന്നിടുമ്പോഴും സിനിമയെക്കുറിച്ച് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതലും ചര്‍ച്ച.ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ലിജോമോള്‍ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ടു.പാര്‍വതി അമ്മാളിന്റെ ജീവിതമായിരുന്നു ഈ കഥാപാത്രത്തിന് പ്രചോദനമായത്. ഇവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ.
10 ലക്ഷം രൂപയാണ് നടന്‍ സഹായമായി നല്‍കിയത്.പാര്‍വതി അമ്മാളിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍
സൂര്യ 10 ലക്ഷം രൂപ സൂര്യ നിക്ഷേപിച്ചു. ഫിക്‌സിഡ് ഡെപ്പോസിറ് ആയി തുക ഇട്ടതിനാല്‍ പാര്‍വതി അമ്മാളിന് ഇതില്‍ നിന്നൊരു പലിശ ഓരോ മാസവും ലഭിക്കും.പാര്‍വതി അമ്മാളിന്റെ കാലശേഷം ഈ തുക മകള്‍ക്കും ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.