ഇനി വൈകില്ല പാപ്പനും മൈക്കിളും ഉടന്‍തന്നെ പ്രേക്ഷകരിലേക്ക്, ഉറപ്പുനല്‍കി സുരേഷ് ഗോപി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (12:54 IST)

ഇനി വൈകില്ല പാപ്പനും മൈക്കിളും ഉടന്‍തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് ഉറപ്പ് നല്‍കി സുരേഷ് ഗോപി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തിയായെന്ന് തോന്നുന്നു. റിലീസ് ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.A post shared by Suresh Gopi (@sureshgopi)


'പാപ്പനും മൈക്കിളും, ഉടന്‍ നിങ്ങളിലേക്ക് എത്തും! ഞങ്ങളുടെ പുതിയ പോസ്റ്റര്‍ പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്'-സുരേഷ് ഗോപി കുറിച്ചു.
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്.എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :