'ഇത് ക്യാപ്റ്റന്റെ കളി', പിണറായി വിജയന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ ഷാജി കൈലാസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (17:27 IST)

കഴിഞ്ഞദിവസം ആഞ്ഞടിച്ച എല്‍ഡിഎഫ് കൊടുങ്കാറ്റിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. പിണറായി വിജയന്‍ സാധനങ്ങളുമായി അഭിനന്ദനങ്ങളുമായി സംവിധായകന്‍ ഷാജി കൈലാസും രംഗത്തെത്തി. വിജയത്തിന് സമം വിജയം മാത്രം..വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാരെന്ന് ചോദ്യവുമായാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്

ഇത് ക്യാപ്റ്റന്റെ കളിയായിരുന്നു.നാടിനെ നാവാക്കി, നാവിനെ വാക്കാക്കി, വാക്കിനെ സ്വപ്നമാക്കി ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്ന നായകന്റെ കളി..! ഈ കളിയില്‍ നായകന്‍ ജയിക്കുമ്പോള്‍ ജയിക്കുന്നത് ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളുമാണെന്നറിയുന്നു. വിജയത്തിന് സമം വിജയം മാത്രം..വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര്..! അഭിനന്ദനങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :