പ്രണവും ദുല്‍ഖറിന്റെ വഴിയിലേക്കോ? അടുത്തതായി ചെയ്യുന്നത് കൊരട്ടല ശിവ സിനിമ?
Pranav Mohanlal
ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ കാണിച്ച വഴിയില്‍ തെലുങ്കില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പ്രണവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജനതാ ഗാരേജ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ തെലുങ്ക് സംവിധായകന്‍ കൊരട്ടല ശിവ ഒരുക്കുന്ന സിനിമയിലാണ് പ്രണവ് അടുത്തതായി അഭിനയിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ വമ്പന്‍ പ്രൊഡക്ഷന്‍ ബാനറായ മൈത്രി മൂവി മേക്കേഴ്‌സാകും സിനിമ നിര്‍മിക്കുന്നത്. നിലവില്‍ പ്രണവുമായി സംവിധായകനും നിര്‍മാതാക്കളും ചര്‍ച്ച നടത്തിയതായാണ് വിവരങ്ങള്‍.
ജനതാ ഗാരേജ് എന്ന സിനിമയ്ക്ക് ശേഷം മഹേഷ് ബാബുവിനൊപ്പം ഭരത് അനെ നേനു എന്ന സിനിമയും ചിരഞ്ജീവിക്കൊപ്പം ആചാര്യ എന്ന സിനിമയും കൊരട്ടല ശിവ സംവിധാനം ചെയ്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം ചെയ്ത ദേവരയാണ് കൊരട്ടല ശിവയുടെ പുറത്തിറങ്ങാനുള്ള സിനിമ.