മകന് 19 വയസ്സ്, പിറന്നാള്‍ ആശംസകളുമായി നടന്‍ മാധവന്
ഏറെ പ്രിയപ്പെട്ട ദിവസങ്ങളില്‍ ഒന്നാണ് മാധവന് ഓഗസ്റ്റ് 21. തന്റെ ജീവിതത്തിലെ വലിയ സന്തോഷമായ മകന്‍ വേദാന്തിന്റെ ജന്മദിനമാണ് ഇന്ന്. പതിവ് തെറ്റിക്കാതെ മകന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മാധവന്‍.
മകന്റെ പത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് കുടുംബം.
'റോക്കെട്രി: ദ നമ്പി എഫക്ട് ' എന്ന സിനിമയ്ക്ക് വേണ്ടി മാധവന്‍ ശരീരഭാരം കൂട്ടിയിരുന്നു. എന്നാല്‍ പഴയ രൂപത്തിലേക്ക് മാറിയത് കഠിനാധ്വാനമോ മരുന്നുകളോ ഉപയോഗിച്ചിട്ടല്ല. ഇടവിട്ടുള്ള ഉപവാസമാണ് ഈ ഭാരം കുറയ്ക്കലിന് പിന്നിലെ രഹസ്യമെന്ന് നടന്‍ തന്നെ പറയുന്നു. സിനിമയുടെ അഭിനയത്തിനുശേഷം ഇടവിട്ടുള്ള ഉപവാസത്തിലൂടെ വീണ്ടും നടന്‍ കുറച്ചു.ഈ കാലയളവില്‍ ശരീരത്തിന് നല്ലതായ ഭക്ഷണം മാത്രമേ കഴിച്ചുള്ളൂ. പ്രത്യേകമായ വ്യായാമമോ ഓട്ടമോ ശസ്ത്രക്രിയയും മരുന്നു ഒന്നും ഇല്ലാതെ നടന്‍ ഭാരം കുറച്ചു. സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്ന സമയത്തിലെ തന്റെ തന്നെയുള്ള ഫോട്ടോയും 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ച് ശേഷമുള്ള ചിത്രവും അഭിമുഖത്തിനിടയില്‍ തെളിവായി കാണിക്കുകയും ചെയ്തു.