മുരുഗദോസ് ചിത്രത്തില്‍ രജനികാന്ത് മുഖ്യമന്ത്രി, പടത്തിന് പേര് ‘നാര്‍ക്കാലി’ !

A R Murugadoss, Rajnikanth, Anirudh, Santosh Sivan, Lyca, എ ആര്‍ മുരുഗദോസ്, രജനികാന്ത്, അനിരുദ്ധ്, സന്തോഷ് ശിവന്‍, ലൈക
BIJU| Last Modified തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (15:50 IST)
രജനികാന്തിന്‍റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എ ആര്‍ മുരുഗദോസ് ആണെന്നുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൂടുതല്‍ വിശദാംശങ്ങളും എത്തുന്നു. ഈ സിനിമയില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലായിരിക്കും രജനി എത്തുക എന്നാണ് അറിയുന്നത്.

ചിത്രത്തിന് ‘നാര്‍ക്കാലി’ എന്ന് പേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നാര്‍ക്കാലി എന്നാല്‍ കസേര എന്നര്‍ത്ഥം. ചിത്രം രാഷ്ട്രീയം പറയുന്ന സിനിമ തന്നെയായിരിക്കും എന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമില്ലല്ലോ.

അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്. ദളപതിക്ക് ശേഷം സന്തോഷ് ശിവന്‍ ഒരു രജനികാന്ത് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഇപ്പോഴാണ്.

പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം 2019 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :