വിവാദങ്ങൾ തൊട്ടില്ല; 200 കോടിയും കടന്ന് 'സർക്കാർ', 'മധുരപ്രതികാരം' കേക്കിൽ ഒളിപ്പിച്ച് താരങ്ങൾ

വിവാദങ്ങൾ തൊട്ടില്ല; 200 കോടിയും കടന്ന് 'സർക്കാർ', 'മധുരപ്രതികാരം' കേക്കിൽ ഒളിപ്പിച്ച് താരങ്ങൾ

Rijisha M.| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (11:34 IST)
റിലീസ് ദിവസം തന്നെ വളരെവലിയ വിവാദം സൃഷ്‌ടിച്ച വിജയ് ചിത്രമായിരുന്നു സർക്കാർ. ശേഷം ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുകയും ചെയ്‌തു. ഇതൊന്നും കൂടാതെ റിലീസ് ചെയ്‌ത് രണ്ടാം ദിവസം തന്നെ ചിത്രം തമിഴ് റോക്കേഴ്‌സ് പുറത്തുവിടുകയും ചെയ്‌തു. എന്നിട്ടും സർക്കാരിനെ ഇതൊന്നും ബാധിച്ചേയില്ല.

പ്രശ്നങ്ങളൊന്നും ചിത്രത്തെ അത്രകാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന കണക്കുകകള്‍ സൂചിപ്പിക്കുന്നത്. പുറത്തിറങ്ങി ഏഴുദിവസത്തിനുള്ളില്‍ ചിത്രം 200 കോടി ക്ലബിലിടം നേടിയിരിക്കുകയാണ്. പല കളക്ഷന്‍ റെക്കോര്‍ഡും തിരുത്തി കുറിച്ച് സര്‍ക്കര്‍ വിജയകരമായി തന്നെ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്റെ വിജയാഘോഷ പരിപാടികളും കഴിഞ്ഞ ദിവസം നടന്നു. വിജയാഘോഷത്തില്‍ നായകന്‍ വിജയ് സംവിധായകന്‍ എആര്‍ മുരുകദോസ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ ചിത്രത്തിലെ നടിമാരായ കീര്‍ത്തി സുരേഷ് വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൻ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിജയാഘോഷവും എഐഎഡിഎംകെയ്ക്ക് എതിരായ പ്രതിഷേധമായി മാറി. വോട്ടിനുവേണ്ടി സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിടുന്ന സിനിമയിലെ രംഗങ്ങള്‍ വൻ വിവാദം സൃഷ്‌ടിച്ചതിൽ ഒന്നായിരുന്നു. എന്നാൽ മിക്‌സി, ഗ്രൈന്റര്‍ എന്നിവയുടെ രൂപങ്ങള്‍ വച്ചിരുന്ന കേക്കായിരുന്നു ആഘോഷ വേളയിൽ താരങ്ങൾ മുറിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :