ദുൽഖർ സൽമാനൊപ്പം സണ്ണി ഡിയോൾ, ബോളിവുഡ് ചിത്രം അണിയറയിലൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (15:03 IST)

വീണ്ടും ബോളിവുഡിലേക്ക്. അണിയറയിൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ ഒരുങ്ങുന്നു.ആർ ബാൽക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്. പ്രശസ്ത നടൻ ദുൽഖറിനൊപ്പം ശ്രദ്ധേയമായ വേഷത്തിൽ എത്തുമെന്നാണ് കേൾക്കുന്നത്. അദ്ദേഹത്തെ എപ്പോഴും കാണാറുള്ള റൊമാന്റിക്-ആക്ഷൻ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കഥാപാത്രത്തിൽ ആകും നടൻ അവതരിപ്പിക്കുക.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ശ്രേയ ധൻവന്തരിയാണ് നായിക. 'ദി ഫാമിലി മാൻ', 'സ്‌കാം 1992' തുടങ്ങിയ ജനപ്രിയ വെബ് സീരീസുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് നടി.

പിസി ശ്രീറാം ഛായാഗ്രഹണം നിർവഹിക്കും.മറ്റ് അഭിനേതാക്കളെയും ക്രൂ അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :