എനിക്കറിയാവുന്ന ഏറ്റവും നല്ല ആളുകളില്‍ ഒരാള്‍ ആസിഫ് ആണ്: ദുല്‍ക്കര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (20:41 IST)
ആസിഫ് അലി തൻറെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. അടുത്ത സുഹൃത്തുകൂടിയായ നടന് ആശംസകളുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ദിനത്തിൽ അദ്ദേഹം എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. വര്‍ഷങ്ങളായുള്ള ആത്മബന്ധമാണ് തമ്മിലെന്നും ഓരോ വർഷവും അടുപ്പം കൂടിയിട്ടേയുള്ളൂവെന്നും ദുൽഖർ കുറിച്ചു.

"എനിക്കറിയാവുന്ന ഏറ്റവും നല്ല ആളുകളില്‍ ഒരാള്‍ക്ക്. ജന്മദിനാശംസകള്‍ ആസിഫ്. നിങ്ങളില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം നിങ്ങള്‍ എല്ലായ്പ്പോഴും മാറ്റമില്ലാതെ തുടരുന്നു എന്നതാണ്. എന്റെ സിനിമാ ജീവിതം ആരംഭിച്ച കാലം മുതല്‍ നമ്മള്‍ സുഹൃത്തുക്കളാണ്. ഇത് വര്‍ഷങ്ങളായുള്ള ആത്മബന്ധമാണ്. ഓരോ വര്‍ഷവും ഇഴയടുപ്പം കൂടിയിട്ടേയുള്ളൂ. നിങ്ങളുടെ വിജയത്തിനും സന്തോഷത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ മനോഹരമായ കുടുംബത്തോട് എനിക്ക് സ്‌നേഹമാണ്, അവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മനോഹരമായൊരു പിറന്നാള്‍ നിങ്ങള്‍ ആഘോഷിച്ചതായി ഞാന്‍ വിശ്വസിക്കുന്നു. ജന്മദിനാശംസകള്‍ സഹോദരാ" - കുറിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരും സിനിമാ മേഖലയിലുള്ള സഹപ്രവർത്തകരും നടന് ആശംസകൾ നേർന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :