സൂഫിയും സുജാതയും വ്യാജപതിപ്പ്: ആമസോണ്‍ പ്രൈമിന്‍റെ ആന്‍റി പൈറസി സെല്‍ പരിശോധന തുടങ്ങി; പൊലീസിലും പരാതി നൽകുമെന്ന് വിജയ് ബാബു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 ജൂലൈ 2020 (13:22 IST)
ആമസോൺ പ്രൈമിൽ വ്യാഴാഴ്‌ച അര്‍ദ്ധരാത്രി റിലീസായ ‘സൂഫിയും സുജാതയും' എന്ന സിനിമയുടെ വ്യാജ പകർപ്പ് ഇൻറർനെറ്റിൽ പ്രചരിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നിർമ്മാതാവ് വിജയ് ബാബു. ആമസോണ്‍ പ്രൈമിന്‍റെ ആന്‍റി പൈറസി സെല്‍ പരിശോധന തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

സുജാതയും റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് വ്യാജ പതിപ്പിറങ്ങിയത്. ടെലിഗ്രാമിലും ടോറന്റ് സൈറ്റുകളിലും ചിത്രത്തിൻറെ വ്യാജ പതിപ്പ് പ്രചരിക്കാൻ തുടങ്ങിയതോടെയാണ് നിർമ്മാതാവ് രംഗത്തെത്തിയത്.

വിജയ് ബാബു നിര്‍മ്മിച്ച സിനിമ നാറാണിപ്പുഴ ഷാനവാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഷാനവാസിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഒടിടി റിലീസ് നടത്തുന്ന ആദ്യമലയാള സിനിമയായി മാറിയ സൂഫിയും സുജാതയും ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് പ്രേക്ഷകരിലേക്കെത്തിയത്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശംസ ലഭിച്ച ‘കപ്പേള’യുടെ വ്യാജ പതിപ്പ് യൂട്യൂബിൽ എത്തി. ഇതിനോടകം 150ലധികം യൂട്യൂബ് ചാനലുകളിൽനിന്ന് സിനിമ മാറ്റിച്ചതായി സംവിധായകൻ മുഹമ്മദ് മുസ്തഫ പറഞ്ഞു. നെറ്റ്ഫ്ലിക്സിലായിരുന്നു ചിത്രം അപ്ലോഡ് ചെയ്തിരുന്നത്. അതേസമയം സിനിമ യൂട്യൂബിൽ എത്തിയതിന് സംവിധായകൻ പരാതി നൽകിയിട്ടുണ്ട്. ലോക്ഡൗണിൽ മുമ്പ് തിയറ്ററിൽ റിലീസ് ആയ കപ്പേള അടച്ചിടൽ നീളുന്ന സാഹചര്യത്തിലായിരുന്നു ഓൺലൈൻ റിലീസിനായി എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :