രജനികാന്തിനൊപ്പം ശിവകാർത്തികേയനും സിമ്പുവും?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (17:03 IST)
രജനീകാന്ത് ആരാധകരെ ഏറെ ആവേശം കൊള്ളിച്ച പ്രഖ്യാപനമായിരുന്നു തലൈവരുടെ 169ആം ചിത്രത്തിൽ യുവസംവിധായകനായ നെൽസണൊപ്പം തലൈവർ എത്തുന്നു എന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് 'തലൈവര്‍ 169' എന്നാണ് താത്‌കാലികമായി പേര് നൽകിയിരിക്കുന്നത്.

ചിത്രത്തിൽ എസ്‌ടിആറും ശിവകാർത്തികേയനു വേഷമിടുന്ന റിപ്പോർട്ടു‌കളാണ് പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.

സൺ പിക്ചേർസ് ഒരുക്കുന്ന ചിത്രം
ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ തിയേറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.ഇതാദ്യമായിട്ടാണ് നെല്‍സണ്‍ ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം രജനികാന്തിനൊപ്പമുള്ള അനിരുദ്ധിന്റെ മൂന്നാമത് ചിത്രമാണിത്.നേരത്തെ പേട്ട, ദര്‍ബാര്‍ എന്നീ ചിത്രങ്ങള്‍ക്ക് അനിരുദ്ധാണ് സംഗീതം ചെയ്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :