അഭ്യൂഹങ്ങള്‍ക്ക് വിരാമം, ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍' ഒ.ടി.ടി റിലീസിന് ഇല്ല

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (11:09 IST)

ജോജു ജോര്‍ജിന്റെ സ്റ്റാര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രം തിയേറ്ററുകളില്‍ തന്നെ എത്തും.യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.

പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നുണ്ട്. ഡോക്ടര്‍ ഡെറിക് എന്ന കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കുന്നു.

സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :