'എന്തൊരു ഹോട്ട്'; സാരിയില്‍ ഞെട്ടിച്ച് സ്രിന്റ

രേണുക വേണു| Last Modified ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (13:21 IST)

മലയാളത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്രിന്റ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സ്രിന്റ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് സ്രിന്റയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സ്രിന്റ മാറി.
ചുരുങ്ങിയ കാലം കൊണ്ട് നല്ലവേഷങ്ങള്‍ ചെയ്യാന്‍ സ്രിന്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങള്‍ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :