ആരെയും തെറിവിളിച്ചിട്ടില്ല:ശ്രീനാഥ് ഭാസി

കെ ആര്‍ അനൂപ്| Last Updated: ശനി, 24 സെപ്‌റ്റംബര്‍ 2022 (10:51 IST)
അഭിമുഖത്തിനിടെ വനിത അവതാരകയെ അപമാനിച്ചെന്ന ആരോപണം നിഷേധിച്ച് ശ്രീനാഥ് ഭാസി.

'എന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. എന്നെ അപമാനിച്ചതിന്റെ പേരില്‍ സാധാരണ മനുഷ്യനെന്ന രീതിയില്‍ മറുപടി കൊടുത്തു. ആരെയും തെറിവിളിച്ചിട്ടില്ല. അവരോട് മോശമായി പെരുമാറിയിട്ടില്ല'- ശ്രീനാഥ് ഭാസി പറഞ്ഞു.
ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥം ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖം വിവാദമായി മാറുകയായിരുന്നു. യൂട്യൂബ് ചാനല്‍ മരട് പോലീസ് സ്റ്റേഷനിലേക്ക് ഇമെയിലില്‍ പരാതി നല്‍കുകയുണ്ടായി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. വിവരങ്ങള്‍ സ്വീകരിക്കുന്നതിനായി നടനെ ശനിയാഴ്ച ചോദ്യം ചെയ്യും.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :