1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. police will question actor sreenath bhasi

അവതാരകയോട് മോശമായ പെരുമാറ്റം: നടൻ ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും

sreenath bhasi
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് നടനെതിരായ കേസ്.
 
ഓൺലൈൻ ചാനൽ അവതാരകയാണ് നടനെതിരെ പരാതി നൽകിയത്. അഭിമുഖത്തിനിടെ താരം അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ചട്ടമ്പി എന്ന ചിത്രത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലീസിന് പുറമെ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിരുന്നു.
അടുത്ത ലേഖനം
ഭാര്യക്കൊപ്പം ജയസൂര്യ, നടന്റെ കുടുംബ ചിത്രങ്ങള്‍