ശ്രീലീല ബോളിവുഡിലേക്ക്, അരങ്ങേറ്റ ചിത്രം കാർത്തിക് ആര്യനൊപ്പമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 3 ജനുവരി 2025 (18:16 IST)
ഡാന്‍സിങ്ങ് നമ്പറുകളിലൂടെ 2024ല്‍ തെലുങ്ക് സിനിമാ മാര്‍ക്കറ്റിന് പുറത്തും പേര് നേടിയ നടി ശ്രീലീല ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു. പുഷ്പ 2 സിനിമയിലെ കിസിക് എന്ന ഗാനത്തിലൂടെ ശ്രീലീല തെലുങ്കിന് പുറത്തും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയിലാകും താരം അഭിനയിക്കുക എന്നാന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക് ആര്യന്‍ നായകനാകുന്ന ചിത്രത്തിനായി ശ്രീലീലയുമായി നിര്‍മാതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. എന്നാല്‍ അന്തിമതീരുമാനമായിട്ടില്ലെന്നും നടിയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നുമാണ് റിപ്പോര്‍ട്ട്.
സമീര്‍ വിദ്വാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെയാകും ആരംഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :